Kalki: Kalki Malayalam Movie Review

Kalki 2019 Malayalam Movie Review - മലയാള സിനിമയിലെ  പുതിയ വാഗ്ദാനമായ ടോവിനോ തോമസിന്റെ പോലീസ് വേഷമാണ് കൽക്കിയുടെ പ്രധാന ആകർഷണം....

കൽക്കി ഒരു അവലോകനം

മലയാള സിനിമയിലെ  പുതിയ വാഗ്ദാനമായ ടോവിനോ തോമസിന്റെ പോലീസ് വേഷമാണ് കൽക്കിയുടെ പ്രധാന ആകർഷണം. ടോവിനോ കുറെ കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും ഉണ്ട് . പക്ഷെ സംവിധാനത്തിലെ പോരായ്മയും , തിരക്കഥ ദുർബലവും ആവുമ്പോൾ അഭിനയം വെറും പ്രഹസനമായി മാറുന്നു എന്നതാണ് ഈ സിനിമ തെളിയിക്കുന്നത് .  ടോവിനോ പ്രശസ്തനായത് മാസ്സ് സിനിമകളിൽ അഭിനയിച്ചിട്ടല്ലെന്നും , തന്റെ ലാളിത്യവും തനതുമായ അഭിനയ ശൈലിയിലൂടെയുമാണെന്ന യാഥാർഥ്യം ഈ സിനിമയുടെ അണിയറ പ്രവർത്തകർ മറന്നു പോയി . ഫലമോ ഒരു ദുരന്തവും . പഴയ ഒരു തെലുങ്കു സിനിമ കാണുന്ന അവസ്ഥയിലാണ് പലപ്പോഴും പ്രേക്ഷകർ എത്തുന്നത് . കയ്ച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ . ഇങ്ങനെയൊരു ഒരു അവസ്ഥയിൽ ആരാധകരെ എത്തിക്കാതിരിക്കാൻ ഇനിയെങ്കിലും ,പ്രിയപ്പെട്ട ടോവിനോ ശ്രദ്ധിക്കുമെന്ന് കരുതുന്നു .

0 Comments

No comments found